തിരുവല്ല : ഹയർ സെക്കന്ററി മേഖലയിലെ അധ്യാപകരുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു .ഹയർ സെക്കന്ററി മേഖലയിലെ അധ്യാപകരുടെ സംരക്ഷണം ഉറപ്പ് വരുത്തുക, ഹൈസ്കൂൾ ഹയർസെക്കന്ററി ഏകീകരണം നടപ്പിലാക്കരുത് കുട്ടികളുടെ കുറവ് കൊണ്ട് ജോലി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകാതെ ഹയർ സെക്കന്ററി അദ്ധ്യാപകർക്കു പ്രൊട്ടക്ഷൻ നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ ബുദ്ധിമുട്ടുകൾ നിർത്തലാക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടു 35 -മത് എ എച്ച് എസ് ടി എ പത്തനംതിട്ട ജില്ല സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആന്റോആന്റണി എം പി
ജില്ലാ പ്രസിഡന്റ് ചാന്ദിനി പി അധ്യക്ഷ ആയ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ് മനോജ് മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന വൈസ് പ്രസിഡന്റ് ബ്രീസ് എം രാജ്. സംസ്ഥാന സെക്രട്ടറി മാരായ. ഡോ. ജെ ഉണ്ണികൃഷ്ണൻ. മീന എബ്രഹാം. സംസ്ഥാന പ്രിൻസിപ്പൽ ഫോറം കൺവീനർ ജയ മാത്യൂസ്,. ജില്ലാ സെക്രട്ടറി ഡോ അനിത ബേബി.,പ്രിൻസിപ്പൽമാരായ ജിജി മാത്യു സ്‌കരിയ, ഡോ ജേക്കബ് എബ്രഹാം, ജോൺ കെ തോമസ് സംസ്ഥാന കൗൺസിൽ അംഗങ്ങളായ രേഷ്മ സ്, ബിനു ചെറിയാൻ, സിമി മാത്യൂസ് ,ദീപ്തി ഐ പി. ,ഡോ. രമ്യ. ,ഡാലിയ ജോമോൻ., ജ്യോതിസ് എസ്. ഐസി അന്ന കോശി. ടീന എബ്രഹാം. എന്നിവർ സംസാരിച്ചു.
ഈ വർഷം സെർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ മാർക്കും അദ്ധ്യാപകർക്കും യാത്ര യായപ്പു നൽകി. സാമൂഹ്യ പ്രവർത്തകൻ ഫാദർ ഡോ റിഞ്ചു പി കോശി,സംസ്ഥാന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ എസ് വി ജി വി എച് എസ് എസ് സ്കൂളിന്നുള്ള അനോമോദനം ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീജ ടീച്ചർ ഏറ്റുവാങ്ങി.പത്തനംതിട്ട ജില്ലയിൽ നിന്നും റിട്ടയർ ചെയ്യുന്ന പതിനെട്ടോളാം ഹയർ സെക്കണ്ടറി അദ്ധ്യാപകർ ആദരവുകൾ ഏറ്റുവാങ്ങി
ശശികല എസ്, സെന്റ് ബെഹനാൻസ് പ്രിൻസിപ്പൽ ഡോ എബ്രഹാം വര്ഗീസ് എന്നിവർ റിട്ടയർ ചെയ്യുന്നവരെ പ്രതിനിധീ കരിച്ചു സംസാരിച്ചു .എയ്ഡ്ഡ് ഹയർ സെക്കണ്ടറി ടീച്ചേർസ് അസോസിയേഷൻ പുതിയ ഭാരവാഹികളായി ഡോ അനിത ബേബി (ജില്ലാ പ്രസിഡന്റ് ),രേഷ്മ എസ് (ജില്ലാ സെക്രട്ടറി ),ഡാലിയ ജോമോൻ ട്രെഷറാർ )എന്നിവരെ തെരെഞ്ഞെടുത്തു