ചങ്ങനാശ്ശേരി: പെരുന്ന എൻഎസ്എസ് ആസ്ഥാനത്തേക്ക് ഒരു വിഭാഗം സമുദായ അംഗങ്ങളുടെ പ്രതിഷേധ മാർച്ച് നടത്തി. ആലുവ എൻഎസ്എസ് കർമ്മസമിതിയുടെ നേതൃത്വത്തിലാണ് മോചനയാത്ര എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുകുമാരൻ നായർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു പ്രതിഷേധം.
എൻഎസ്എസ് ഹിന്ദു കോളജിന് സമീപത്തുവച്ച് പോലീസ് മാർച്ച് തടഞ്ഞു. മന്നത്ത് പത്മനാഭൻ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം പോലീസ് തള്ളി. തുടർന്ന് റോഡിൽ വെച്ച് മന്നത്ത് പത്മനാഭൻ ചിത്രത്തിൽ സമുദായ അംഗങ്ങൾ പുഷ്പാർച്ചന നടത്തി. മാർച്ച് തുടങ്ങിയ സ്ഥലത്ത് വെച്ച് പെരുന്നയിലെ ചില എൻഎസ്എസ് ഭാരവാഹികൾ പ്രതിഷേധം തടയാൻ ശ്രമിച്ചു. ഇവരെ പോലീസ് നീക്കി.






