കോഴിക്കോട് : മർദനമേറ്റു വിദ്യാർത്ഥി ഷഹബാസ് മരിച്ച സംഭവത്തിൽ പ്രതികളായ 5 വിദ്യാർഥികളെ പത്താം ക്ലാസ് പരീക്ഷ എഴുതിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജുവനൈൽ ഹോമിന് മുന്നില്‍ പ്രതിഷേധം. വെള്ളിമാടുകുന്നിൽ ജുവനൈൽ ഹോമിനു മുന്നിലാണു വിവിധ യുവജന സംഘടനകൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് സംരക്ഷണത്തിൽ ഇവരെ ജുവൈനൽ ഹോമിൻ്റെ അടുത്തുള്ള സ്കൂളുകളിൽ പരീക്ഷ എഴുതിക്കാനായിരുന്നു ആലോചന. എന്നാൽ പിന്നീട് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കുകയായിരുന്നു.