ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിടിഐ അനുയായികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.ആക്രമത്തിൽ ആറുപേർ കൊല്ലപ്പെട്ടു.നാല് പാരാമിലിട്ടറി ജവാന്മാരും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു.
പ്രതിഷേധത്തെ നേരിടാൻ സർക്കാർ ഇസ്‌ലാമാബാദിൽ കൂടുതൽ സൈനികരെ വിന്യസിച്ചു. പ്രതിഷേധമുണ്ടായാൽ വെടിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ കേസുകളിൽ പെട്ട് 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുകയാണ്.