തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം.പ്രതിഷേധത്തിനിടെ വാർച്ച് ആൻഡ് വാർഡിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്‌തു .അങ്കമാലി എംഎൽഎ റോജി എം. ജോൺ, കോവളം എംഎൽഎ എം. വിൻസന്റ്, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചീഫ് മാർഷലിനെ മർദിച്ചെന്ന് ആരോപണത്തിലാണ് സസ്പെൻഷൻ. എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം സ്പീക്കർ അംഗീകരിക്കുകയായിരുന്നു.






