Monday, November 3, 2025
No menu items!

subscribe-youtube-channel

HomeNewsപിഎസ് പ്രശാന്ത്...

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും: കാലാവധി നീട്ടി നല്‍കാന്‍ ധാരണ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിലവിലെ പ്രസിഡന്റ് പിഎസ് പ്രശാന്ത് തുടരും. ഒരുവര്‍ഷത്തേക്ക് കൂടി പിഎസ് പ്രശാന്തിന്റെ കാലാവധി നീട്ടാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം. ഈ മാസം പത്തിനാണ് നിലവിലെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നത്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്ന വേളയിലാണ് കാലാവധി നീട്ടി നല്‍കാനുള്ള സിപിഎം തീരുമാനം.

നിലവിലെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മാറ്റുന്നത് ഗുണകരമാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് കുടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉടന്‍ തന്നെ ഇറങ്ങും. മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും. 2023ലാണ് പിഎസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം സി റോഡിലെ മണിപ്പുഴയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് പരിക്ക്

കോട്ടയം: എം സി റോഡിൽ മണിപ്പുഴയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. അപകടത്തെ തുടർന്ന് എം സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. ഇന്ന് വൈകിട്ട് എട്ട് മണിയോടെ...

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉടൻ : വൈറ്റ് ഹൗസ്

വാഷിംഗ്‌ടൺ : ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉടൻ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി.വ്യാപാരക്കരാർ അവസാനഘട്ടത്തിലാണെന്നും ഉടൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവയ്ക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.ഏഷ്യാ പസഫിക്...
- Advertisment -

Most Popular

- Advertisement -