കോഴിക്കോട് : രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ (63) അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടിയിലുള്ള വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊന്നാനി സ്വദേശിയും കബഡി താരവുമായിരുന്ന ശ്രീനിവാസൻ സിഐഎസ്എഫിൽ ഉദ്യോഗസ്ഥനായിരുന്നു.മകൻ. ഡോ. ഉജജ്വൽ വിഗ്നേഷ്.






