Friday, March 14, 2025
No menu items!

subscribe-youtube-channel

HomeNewsയുക്രൈൻ വിഷയത്തിൽ...

യുക്രൈൻ വിഷയത്തിൽ ഇടപെട്ടത്തിന് ട്രംപിനും മോദിക്കും നന്ദിപറഞ്ഞ് പുടിൻ

മോസ്കോ : യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള ആ​ഗോള നേതാക്കളുടെ ശ്രമങ്ങൾക്ക് നന്ദിയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍.യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശത്തിൽ പ്രതികരിക്കുകയായിരുന്നു പുടിൻ .

അമേരിക്കൻ പ്രസിഡന്റ് ട്രംപ് ,ചൈനയുടെ പ്രസിഡന്റ്, ഇന്ത്യൻ പ്രധാനമന്ത്രി, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ പ്രസിഡന്റുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ ഈ വിഷയം കൈകാര്യം ചെയ്യുകയും അവരുടെ വിലപ്പെട്ട സമയം ഇതിനായി ചെലവഴിക്കുകയും ചെയ്‌തതായി പുടിൻ പറഞ്ഞു.ബെലാറസ് പ്രസിഡൻ്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 25ന് സന്നിധാനത്ത് എത്തും

ശബരിമല: മണ്ഡലപൂജയ്ക്കു അയ്യപ്പനു ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബർ 25ന് സന്ധ്യക്കു ശബരിമല സന്നിധാനത്ത് എത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ പിന്നിട്ടു...

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കോന്നി : സുഹൃത്തുക്കൾക്കൊപ്പം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കലഞ്ഞൂർ ഇടത്തറ കൃഷ്ണവിലാസത്തിൽ സജീവിൻ്റെയും പ്രസീദയുടെയും മകൻ വിനായക് (15) ആണ് മരിച്ചത്. ഇന്ന് 3 മണിയ്ക്കായിരുന്നു സംഭവം. കോന്നിയിലെ ബന്ധു വീട്ടിൽ...
- Advertisment -

Most Popular

- Advertisement -