മലപ്പുറം : താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം പൊലീസ് കസ്റ്റഡിയിൽ.മുംബൈയില്‍നിന്ന് തിരിച്ചെത്തിയ റഹീമിനെ താനൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റഗ്രാം വഴിയാണ് റഹിം പെൺകുട്ടികളിൽ ഒരാളെ പരിചയപ്പെട്ടത്.ഈ കുട്ടി ആവശ്യപ്പെട്ടതു കൊണ്ടാണ് റഹിം അസ്‌ലം ഒപ്പം പോയതെന്നാണ് റഹീമിന്റെ കുടുംബാംഗങ്ങൾ പറയുന്നത്.ശനിയാഴ്ച ഉച്ചയോടെ താനൂര്‍ പോലീസ് പെണ്‍കുട്ടികളെ വീട്ടിലെത്തിക്കും.
