തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പരാതി നൽകിയ അതിജീവിതയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു .ജയിലിലായി 16 ദിവസത്തിന് ശേഷമാണ് രാഹുലിന് കോടതി ജാമ്യം അനുവദിച്ചത്. രണ്ടു തവണ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. അതിജീവിതയുടെ വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ചുള്ള കേസിലെ പ്രതിയായ സന്ദീപ് വാര്യരുടെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്കു മാറ്റിയിരുന്നു.






