Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamരാഹുല്‍ ഗാന്ധിയുടെ...

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം : കോട്ടയത്തു നാളെ  ഗതാഗത നിയന്ത്രണം

കോട്ടയം : ലോക്സഭാ പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ  രാവിലെ 8.30 മുതല്‍  12മണി വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ്, റബർ ബോർഡ്, കഞ്ഞിക്കുഴി, മണർകാട് വഴി കാഞ്ഞിരത്തുംമൂട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ആറാട്ട് ചിറ, നാരകത്തോട്, വെട്ടത്ത് കവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
   
കോട്ടയം ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ്,  റബർ ബോർഡ് വഴി കഞ്ഞിക്കുഴിയിൽ എത്തി കെ കെ റോഡ് വഴി പോകേണ്ടതാണ്.
   
അയർക്കുന്നം, കിടങ്ങൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ് വഴി, ഇറഞ്ഞാൽ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊശമറ്റം കവല വഴി പോകേണ്ടതാണ്.
   
കൊശമറ്റം കവല ഭാഗത്തു നിന്നും കളക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊശമറ്റം കവലയിൽ നിന്നും തിരിഞ്ഞ് വട്ടമൂട് റോഡ് വഴി മംഗളം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
   
തെങ്ങണ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഞാലിയാകുഴി ജംഗ്ഷനിൽ നിന്നും  ഇടത്തേക്ക് തിരിഞ്ഞ് പരുത്തുംപാറ, ചിങ്ങവനം വഴി പോകേണ്ടതാണ്.
   
തെങ്ങണ ഭാഗത്തുനിന്നും മണർകാട്, അയർക്കുന്നം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ  ഞാലിയാകുഴി ജംഗ്ഷനിൽ നിന്നും നേരെ ബൈറോഡില്‍ കൂടി കൈതേപ്പാലം ജംഗ്ഷനിൽ എത്തി പുതുപ്പള്ളി, കാഞ്ഞിരത്തുംമൂട് വഴി പോകേണ്ടതാണ്.
   
പാറക്കൽകടവ്, നാൽക്കവല, ദിവാൻകവല, മൂലേടം ഭാഗത്ത് നിന്നും കോട്ടയം ടൗണിൽ എത്തേണ്ട വാഹനങ്ങൾ ദിവാൻകവല, റെയിൽവേ ഓർബ്രിഡ്ജ് വഴി മണിപ്പുഴയിലെത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭിന്നശേഷി ലോട്ടറി കച്ചവടക്കാർക്ക് 5000 രൂപ സഹായം

തിരുവനന്തപുരം : ഭിന്നശേഷിക്കാരായ ലോട്ടറി കച്ചവടക്കാർക്കുള്ള ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആഭിമുഖ്യത്തിൽ അയ്യായിരം രൂപ വീതമുള്ള ഇവർക്ക്...

വയനാട് ഉരുൾപൊട്ടൽ: ദുരന്ത ബാധിതർക്ക് നിത്യോപയോഗ സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള യാത്ര പുറപ്പെട്ടു

പത്തനംതിട്ട : ജില്ലയിൽ നിന്ന് വയനാട്ടിലെ ദുരന്ത ബാധിതർക്കു വേണ്ടി നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും അടങ്ങിയ വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്ന് പുറപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി...
- Advertisment -

Most Popular

- Advertisement -