ആലപ്പുഴ: മാരാരിക്കുളം- ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 57 (മംഗലം ഗേറ്റ്) നവംബര്‍ 27 ന് രാവിലെ 6 മണി മുതല്‍ 28ന് ഉച്ചക്ക് 2 മണിവരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 56 (തുമ്പോളി ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 58 (ആശാന്‍കവല ഗേറ്റ്) വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.
