ആലപ്പുഴ: കുമ്പളം – തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (ശ്രീനാരായണപുരം റോഡ്), 17 (എഴുപുന്ന ഗേറ്റ്) എന്നിവ ഒക്ടോബര്‍ ഒമ്പതിന് രാവിലെ എട്ട് മണിക്കും വൈകിട്ട് ആറ് മണിക്കും ഇടയിൽ മൂന്ന് മണിക്കൂര്‍ സമയത്തേക്ക് അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസുകള്‍ വഴി പോകേണ്ടതാണ്.