Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ മഴയും...

ശബരിമലയിൽ മഴയും കോടമഞ്ഞും

ശബരിമല: പമ്പയിലും സന്നിധാനത്തും മഴ തുടരുകയാണ്. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞുമുണ്ട്. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്പെട്ടു. രാവിലെ തീർഥാടകരുടെ തിരക്കുണ്ടായില്ല.

എന്നാൽ ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ 49280 പേർ ദർശനം നടത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിനുശേഷവും തീർഥാടകരുടെ ഒഴുക്ക് തുടരുകയാണ്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് പത്തനംതിട്ട ജില്ലയിൽ ഞായറാഴ്ച (ഡിസംബർ 1) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച(ഡിസംബർ 2) പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻ ബാബുവിന്റെ മരണം: പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.ദിവ്യ യാത്രയയപ്പ്...

അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ  മൂന്നാം ഘട്ട നിർമ്മാണോദ്ഘാടനം നാളെ

ആലപ്പുഴ : ചേർത്തല നിയോജക മണ്ഡലത്തിലെ അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ മൂന്നാം ഘട്ട നിർമ്മാണോദ്ഘാടനം നാളെ (30) ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും. അർത്തുങ്കൽ ഹാർബർ പരിസരത്ത് നടക്കുന്ന...
- Advertisment -

Most Popular

- Advertisement -