Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsനാലുദിവസം കൂടി...

നാലുദിവസം കൂടി മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എവിടെയും ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാല്‍  ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടി  നിലകൊള്ളുകയാണ്. അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയാണ് ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളിലും മഴ ലഭിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കര്‍ണാടക തീരത്ത് ഇന്നും (20), ലക്ഷദ്വീപ് പ്രദേശത്ത്  21, 22 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടൻ ബിജെപിയില്‍ ചേര്‍ന്നു

പത്തനംതിട്ട:  യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടൻ ബിജെപിയില്‍ ചേർന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാർട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍...

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, ടീൻസ് ക്ലബ്ബ് ഉദ്ഘാടനം

തിരുവല്ല : പെരിങ്ങര ഗവ ഹയർസെക്കണ്ടറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ടീൻസ് ക്ലബ്ബ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു.സി...
- Advertisment -

Most Popular

- Advertisement -