Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത്  നാലുദിവസം...

സംസ്ഥാനത്ത്  നാലുദിവസം കൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു .വരും മണിക്കൂറുകളില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച്‌ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്‌നാട്,പുതുച്ചേരി തീരത്തേക്ക് നീങ്ങാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെള്ളപ്പൊക്ക പ്രതിരോധം : ചമ്പക്കുളത്ത് മോക്ക് ഡ്രിൽ ഇന്ന്

ആലപ്പുഴ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രം ഫോർ റിസൾട്ട്സ്  പദ്ധതിയുടെ ഭാഗമായി കില, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി,...

പ്രിയങ്കാഗാന്ധി പത്തനംതിട്ടയിൽ എത്തുന്നു

പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പത്തനംതിട്ടയിൽ എത്തുന്നു. ഏപ്രിൽ 20 ന് ഉച്ച കഴിഞ്ഞ് 2 നാണ് പ്രിയങ്കാഗാന്ധി...
- Advertisment -

Most Popular

- Advertisement -