Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി :...

മഴക്കെടുതി : മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുപ്പു തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്നതിനിടെ തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു. ശംഖുമുഖം, മുതലപ്പൊഴി വിഴിഞ്ഞം, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നും ഇന്നലെ കടലിലേക്ക് പോയവരുടെ കണക്കാണ് ശേഖരിച്ച് തുടങ്ങിയത്.

എത്രപേർ മീൻ പിടിക്കാൻ പോയി എന്നത് വ്യക്തമല്ല. തിരുവനന്തപുരം വിഴിഞ്ഞത്ത് പത്തോളം മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് പ്രദേശവാസികൾ പറഞ്ഞു. അതിശക്തമായ മഴയെ തുടർന്ന് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും കുടുംബാംഗങ്ങളും രംഗത്തെത്തി.

ഇന്നലെ അർദ്ധരാത്രിയോടെയാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നിവരെ കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി കാര്യക്ഷമമായ രക്ഷാപ്രവർത്തനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാരോപിച്ചാണ് മുതലപ്പൊഴി കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി സ്‌കൂബ ഡൈവിംഗ് ടീമിനെ നിയോഗിച്ചു ജില്ലാ കളക്‌ടർ ഉത്തരവിട്ടു.

മഴ കനക്കുന്ന സാഹചര്യത്തിൽ തീരദേശ മേഖലയിലും മലയോര മേഖലയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും വിനോദസഞ്ചാരികൾ മലയോര-തീരദേശ മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ  വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മറ്റി റിപ്പോർട്ട് : ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു

കോട്ടയം : ഹേമ കമ്മറ്റി റിപ്പോർത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു.മേക്കപ്പ് മാനേജർ സജീവിനെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊൻകുന്നം പൊലീസ്...

ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരം സന്ദർശിക്കും

ന്യൂഡൽഹി : ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നാളെ (മാർച്ച് 2) ഒരു ദിവസത്തെ പര്യടനത്തിനായി തിരുവനന്തപുരത്തെത്തും.സന്ദർശന വേളയിൽ, ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ നാലാമത് പി. പരമേശ്വരൻ അനുസ്മരണ പ്രഭാഷണം...
- Advertisment -

Most Popular

- Advertisement -