Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsകേരള ഗവർണറായി...

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം : കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും.

ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏര്യയിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കൊപ്പം ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.

മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻകുട്ടി, കെ. എൻ. ബാലഗോപാൽ, സ്പീക്കർ എ. എൻ. ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എം. എൽ. എ, എം. പിമാരായ എ. എ. റഹീം, ശശി തരൂർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി ഭരണി കാർത്തിക മഹോത്സവം ഏപ്രിൽ 2 ന്  കൊടിയേറും

തിരുവല്ല: അഴിയിടത്തു ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം ഏപ്രിൽ 2 ന് രാവിലെ 9 മണിക്ക് കൊടിയേറി ഏപ്രിൽ 11 ന് സമാപിക്കും. ഏപ്രിൽ 9 ന്...

പ്രതീക്ഷിച്ച വിജയം നേടിയില്ല,പോരായ്മ കണ്ടെത്തി തിരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ച വിജയം നേടിയില്ലല്ലെന്നും പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള...
- Advertisment -

Most Popular

- Advertisement -