Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsയുഡിഎഫ് സ്ഥാനാർത്ഥി...

യുഡിഎഫ് സ്ഥാനാർത്ഥി വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

തിരുവല്ല : യുഡിഎഫ് സ്ഥാനാർത്ഥി വർഗീസ് മാമ്മൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു . ജനകീയ പ്രശ്നകളോട് മുഖം തിരിഞ്ഞ് നിൽക്കാതെ മാമ്മൻ മത്തായിയെ പോലെ പ്രശ്നങ്ങളെ നേരിടുന്ന ജനപ്രതിനിധിയാണ് നാടിന് ആവശ്യമെന്ന് ചെന്നിത്തല പറഞ്ഞു. അപ്പർകുട്ടനാട്ടിലെ കർഷകരും ജോലിയില്ലാതെ യുവാക്കളും കഷ്ടപ്പെടുകയാണ്. നാടിനെ ഉപേക്ഷിച്ച് കാലാവസ്ഥ ഒരു രീതിയിലും അനുകൂലമല്ലാത്ത വിദേശ രാജ്യങ്ങളിലേക്ക് നമ്മുടെ തലമുറ കുടിയേറുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഭരണക്കാർക്ക് മാറി നിൽക്കാൻ കഴിയില്ലെന്നും യുഡിഎഫ് ഭരണത്തിൽ വന്നാൽ ഇതിനു മാറ്റമുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആരോടും പ്രതിബദ്ധതയില്ലാത്തവരായി പൊതു പ്രവർത്തകർ മാറരുതെന്നും മെയ് 4ന് വോട്ടെണ്ണൽ കഴിയുമ്പോൾ തിരുവല്ലയിൽ പ്രവർത്തിക്കുന്ന പുതിയ എംഎൽഎ ആയി വർഗീസ് മാമ്മൻ മാറുമെന്നും തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത കെപിസിസി കോർ കമ്മറ്റി അംഗം പ്രഫ.പി.ജെ.കുര്യൻ പറഞ്ഞു.

യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ് അധ്യക്ഷത വഹിച്ചു.
ആൻ്റോ ആൻ്റണി എംപി, കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.സി.തോമസ്, വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ഇ.അബ്ദുൾ റഹ്മാൻ, ആർഎസ്പി നേതാവ് പി.ജി. പ്രസന്നകുമാർ, യുഡിഎഫ് നിയോജകമണ്ഡലം കൺവീർ വർഗീസ് ജോൺ, ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

കൺവൻഷന് ശേഷം സ്ഥാനാർത്ഥി അഡ്വ. വർഗീസ് മാമ്മനും രമേശ് ചെന്നിത്തലയും തിരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയിൽ മാർക്കറ്റ് ജംക്ഷനിൽ നിന്നും കാവുംഭാഗത്തേക്ക് യാത്ര ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കുടുക്കാൻ സഹായിച്ച ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം

കോട്ടയം: പത്തോളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ  കുടുക്കാൻ പൊലീസിനെയും നാട്ടുകാരെയും സഹായിച്ച ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ മണർകാട്...

21 ലക്ഷം സിം കാര്‍ഡുകള്‍ പ്രവർത്തിക്കുന്നത് വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്

ന്യൂ ഡൽഹി : രാജ്യത്ത് 21 ലക്ഷത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സിം കാര്‍ഡുകള്‍ ഉണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം. സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം  ടെലികോം കമ്പനികൾക്ക് നൽകുകയും...
- Advertisment -

Most Popular

- Advertisement -