ബംഗളൂരു:രാമേശ്വരം കഫേ സ്ഫോടനക്കേസിൽ മുഖ്യപ്രതികളായ രണ്ട് പേരെ എൻഐഎ പിടികൂടി.മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇവർ. കൊൽക്കത്തയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.
മാർച്ച് ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.കേസിൽ ഇതുവരെ നാല് പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയത്.