Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നി ജലോത്സവം...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍: അവലോകന യോഗം ചേര്‍ന്നു

റാന്നി: റാന്നി താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഴകുളം മധു എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ഓഗസ്റ്റ് 23 മുതല്‍ 28 വരെയാണ് റാന്നിയിലെ വിവിധ ജലമേളകള്‍. മേളകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും സുഗമവുമായ നടത്തിപ്പിനും വകുപ്പുകള്‍ കൃത്യമായ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.

തിരക്ക് നിയന്ത്രണത്തിനും വാഹനഗതാഗത ക്രമീകരണത്തിനും പൊലീസിനെ നിയോഗിക്കും. അഗ്നിരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ റെസ്‌ക്യൂ ബോട്ടുകളും നീന്തല്‍ വിദഗ്ധരും ഉണ്ടാകും. ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ ടീം സജ്ജമാക്കും. പമ്പയാറ്റിലെ ജലനിരപ്പ് സുരക്ഷിതമായി നിലനിര്‍ത്തും. റാന്നി പാലത്തിന്റെ കീഴില്‍ അടിഞ്ഞിരിക്കുന്ന കമ്പ്, മുള തുടങ്ങിയ പാഴ് വസ്ത്തുക്കള്‍ ഇറിഗേഷന്‍ വകുപ്പ് നീക്കം ചെയ്യും.

ജലമേള കേന്ദ്രങ്ങളിലും പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവും തടയുന്നതിന് പൊലീസുമായി ചേര്‍ന്ന് എക്സൈസ് വകുപ്പ് പരിശോധന നടത്തും. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര കടവില്‍ നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തുന്ന തിരുവോണത്തോണിയുടെ സുഗമമായ യാത്ര സംബന്ധിച്ച ക്രമീകരണവും വിലയിരുത്തി.

ചെറുകോല്‍ ഉത്രാടം തിരുനാള്‍ ജലോത്സവം ഓഗസ്റ്റ് 23, പേരൂര്‍ച്ചാല്‍ ജലമേള ഓഗസ്റ്റ് 26, റാന്നി അവിട്ടം ജലോത്സവം ഓഗസ്റ്റ് 27, അയിരൂര്‍ മാനവമൈത്രി ചതയ ജലമേള ഓഗസ്റ്റ് 28 ന് നടക്കും. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, എഡിഎം ആര്‍ രാജലക്ഷ്മി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കീം : അപ്പീലിന് പോകില്ല ; പുതിയ റാങ്ക് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം : കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സർക്കാർ.പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു....

മഴയ്ക്ക് നേരിയ ശമനം : ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ  മഴയ്ക്ക് നേരിയ ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി വിവിധ തീരങ്ങളിൽ ഉയർന്ന...
- Advertisment -

Most Popular

- Advertisement -