ആലപ്പുഴ : ചേർത്തലയിൽ ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ. കടക്കരപ്പള്ളി സ്വദേശി രതീഷിനെയാണ് (41) വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
2021 ജൂലൈ 24 നാണ് രതീഷ് ബന്ധുവായ യുവതിയെ വീട്ടിൽ വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അന്വേഷണത്തിൽ രതീഷിനെ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.കേസിൽ കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ല സെഷൻസ് കോടതി വിചാരണ തുടങ്ങിയിരുന്നു.രതീഷ് കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.