തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു.രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് .നിലവിൽ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷൽ ഡയറക്ടറാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് അദ്ദേഹം. നിലവിലെ മേധാവി ഷേഖ് ദർവേശ് സാഹേബ് തിങ്കളാഴ്ച വൈകീട്ടോടെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം .
