യാഥാസ്ഥിതിക ചിന്തകളെ അകറ്റി പുരോഗമന ആശയത്തിലേക്ക് സമൂഹത്തെ നയിക്കുന്നതിൽ വായനയുടെ പങ്ക് വലുതാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളെ സ്വാതന്ത്ര സമരത്തിൽ പങ്കാളികളാക്കുവാൻ പുസ്തക രചനയിലൂടെ സാധിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.
ഡോ. ജോസ് പാറേക്കടവിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സബ് – റീജൺ വൈസ് ചെയർമാൻ തോമസ് വി. ജോൺ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ റീജണൽ വൈസ് ചെയർമാൻ അഡ്വ. ജോസഫ് നെല്ലാനിക്കൽ, സബ് റീജൺ മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, ലാലു തോമസ്, പ്രിൻസിപ്പൽ സ്റ്റീഫൻ ജോർജ്, ഹെഡ്മിസ്ട്രസ് ശാന്തി സാമുവേൽ, സെക്രട്ടറി പ്രകാശ് തോമസ് മാത്യു, സബ് – റീജണൽ ഭാരവാഹികളായ സജി മാമ്പ്രകുഴിയിൽ, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.