Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കം മഹാദേവ...

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച സ്വർണം നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്

കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച 255.830 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണു സ്വർണം കാണാതായ വിവരം കണ്ടെത്തിയത്. തിരുവാഭരണം റജിസ്‌റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ടായിരിക്കണം.

എന്നാൽ വൈക്കം ക്ഷേത്രത്തിലെ സ്ട്രോങ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും,  വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. രണ്ട് പൊതികളിലുമായി. 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണു പൊതിയിൽ  എഴുതിയിരുന്നത്. ഇതുപ്രകാരം 255.830 ഗ്രാം സ്വർണം കാണാനില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്

2020-21ലെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിലുള്ള വിശദീകരണം ദേവസ്വം ബോർഡ് നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിനോദിന് വേണം സുമനസ്സുകളുടെ കാരുണ്യം…

തിരുവല്ല: പെരിങ്ങര മാരാംപറമ്പിൽ വിനീതയ്ക്ക് ഒരേ ഒരു ലക്ഷ്യമേയുള്ളൂ, ഭർത്താവ് വിനോദിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരണം, മക്കളായ നന്ദനയ്ക്കും അനന്ദുവിനുമൊപ്പം സമാധാനമായി ജീവിക്കണം. എന്നാൽ ഈ നാലംഗ കുടുംബത്തിന് മുമ്പിലുള്ളത് കടുത്ത...

ജില്ലയില്‍ മേയ് മാസം 146 കോവിഡ് കേസുകള്‍

പത്തനംതിട്ട : ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ. എല്‍ അനിതകുമാരി അറിയിച്ചു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുകള്‍ ഉണ്ട്. മഴക്കാല...
- Advertisment -

Most Popular

- Advertisement -