Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsദുരിതാശ്വാസ നിധിയിലേക്ക്...

ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന : മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് കേസെടുത്തു

വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യർത്ഥന നടത്തിയുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത്‌ പോലീസ് .ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകൾ, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് വയനാട് സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

എക്സിൽ ‘കോയിക്കോടൻസ് 2.0’ എന്ന പ്രൊഫൈലിൽ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്. തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രൊഫ പി മാധവൻ പിള്ള അനുസ്മരണവും “മാധവം “പുരസ്കാര സമർപ്പണവും 28ന്

ചങ്ങനാശ്ശേരി: സാഹിത്യ കാരൻ പ്രൊഫ. പി മാധവൻ പിള്ള യുടെ രണ്ടാം ചരമ വാർഷികവും, മാധവം പുരസ്‌കാര സമർപ്പണസമ്മേളനവും 28ന് 3.30ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേരള സർവ്വ കലാശാല...

കേരളാ ബാങ്ക് ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി

വയനാട് : കേരളാ ബാങ്ക് വയനാട് ജില്ലയിലെ ചൂരൽമല ശാഖയിലെ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളി .ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളാൻ...
- Advertisment -

Most Popular

- Advertisement -