കൊച്ചി : ശബരിമലയിലെ സ്വര്‍ണപാളികളുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിൽ റിട്ട. ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ പരിശോധന നടത്താനും എല്ലാ വസ്തുക്കളുടേയും കണക്കെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു.ശബരിമലയിലുള്ള സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഒരു കണക്കുമില്ല എന്ന വിവരമാണ് വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചിരിക്കുന്നത് .ദ്വാരപാലക ശിൽപ്പങ്ങള്‍ ഘടിപ്പിക്കാനുള്ള പീഠം കാണാതായതും തുടർന്ന് പിടിച്ചെടുത്തതുമായി കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി.