കോഴിക്കോട് : റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരി പുഴുവരിച്ച നിലയിൽ. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പുഴുവും ചെള്ളും അരിച്ച പച്ചരി എത്തിച്ചത്.18 ചാക്ക് അരിയും പുഴുവരിച്ച നിലയിലാണുള്ളത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയാണ് പുഴുവരിച്ചത്. ചാക്കുകൾ മാറ്റി നൽകാനുള്ള നടപടികൾ ആരംഭിച്ചു.