Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsആർഎസ്എസ് പ്രവർത്തകന്...

ആർഎസ്എസ് പ്രവർത്തകന് കുത്തേറ്റ സംഭവം:മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു .മുഖ്യ പ്രതി ജിത്തു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.ഇയാളുടെ സുഹൃത്തും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്.ആക്രമണത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെയാണ് ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹകായ വിഷ്ണുവിന് കുത്തേറ്റത്. ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്‌ത്തിയ അഞ്ചം​ഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു.തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌

തിരുവനന്തപുരം : സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി), മൂന്ന് ദിവസത്തെ ‘ഡിജിറ്റൽ മാർക്കറ്റിംഗ്’ വർക്ക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. മെയ് 6 മുതൽ...

നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട് : പ്രശസ്‌ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81) അന്തരിച്ചു. പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ മലയാള സിനിമകളിലും...
- Advertisment -

Most Popular

- Advertisement -