Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiപള്ളി പെരുന്നാളിന്...

പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു.

കൊച്ചി: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കരാറുകാരനായ ജെയിംസിനാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്.  എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ജയിംസ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് പള്ളിയിൽ കുർബാന നടക്കുകയായിരുന്നതിനാൽ സ്ഫോടനം നടന്ന സ്ഥലത്ത്  ആളുകൾ കുറവായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപക്കിന്റെ ആത്മഹത്യ : പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

കോഴിക്കോട് : സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിൽ മനംനൊന്ത് ആത്‍മഹത്യ ചെയ്ത ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  ജാമ്യം...

തമിഴ്‌നാട്ടിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മലയാളി നർത്തകി മരിച്ചു

ചെന്നൈ : തമിഴ്നാട്ടിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി നർത്തകി മരിച്ചു. എട്ടു പേർക്ക് പരുക്കേറ്റു.എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ് .കടലൂർ ചിദംബരത്തിന്...
- Advertisment -

Most Popular

- Advertisement -