പത്തനംതിട്ട : ശബരി റെയില്‍ പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണ്ണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും ശബരി റെയില്‍പാത പ്രധാനപ്പെട്ട പദ്ധതി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് നിര്‍വഹിക്കാന്‍ തയ്യാറായതെന്നും പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിമാനത്താവളത്തിന് ഈ വര്‍ഷം ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാകും എന്നാണ് കരുതുന്നത്. അടുത്ത വര്‍ഷത്തോടെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി വിമാനത്താവളം നിര്‍മ്മാണ പ്രവൃത്തികളിലേക്ക് കടക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു. ശബരിമല റോപ് വേയുടെ കാര്യത്തിലും കാര്യമായ പുരോഗതി നേടാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.






