Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsമീനമാസ പൂജകൾക്കായി...

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട:  മീനമാസ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറന്നു. മീനം ഒന്നാം തീയതിയായ മാർച്ച് 15-ന് മാസപൂജകൾ തുടങ്ങും. 19-ന് രാത്രി 10-നാണ് അഞ്ചുദിവസത്തെ പൂജകൾ അവസാനിക്കുക. കളഭാഭിഷേകം, പടിപൂജ, സഹസ്രകലശം തുടങ്ങിയവ ഈ ദിവസങ്ങളിലുണ്ടാകും.

മീനമാസപൂജകൾ പൂർത്തിയാക്കി നട അടച്ചശേഷം മൂന്നാം ദിവസമായ 22-ന് വൈകീട്ട് അഞ്ചിന് 10 ദിവസത്തെ ഉത്സവത്തിന് നട വീണ്ടും തുറക്കും. ഉത്സവത്തിന് 23-ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് കൊടിയേറ്റും. ഏപ്രിൽ ഒന്നിനാണ് പമ്പയിൽ ആറാട്ട്. സന്നിധാനത്തുനിന്ന് അന്ന് ഉച്ചയ്ക്ക് ആറാട്ടിനായി ആനപ്പുറത്ത് അയ്യപ്പൻ എഴുന്നള്ളും. ആറാട്ടിനുശേഷം എഴുന്നള്ളത്ത് സന്നിധാനത്ത് തിരികെയെത്തിയ ശേഷം രാത്രി 10-ന് നടയടയ്ക്കും.

വിഷു ഉത്സവത്തിനായി ഏപ്രിൽ 10-ന് വൈകീട്ട് അഞ്ചിന് തുറക്കും. 15-നാണ് വിഷുക്കണി ദർശനം. ഏപ്രിൽ 18-ന് രാത്രി 10-ന് നടയടയ്ക്കും. ദർശനത്തിന് വെർച്വൽ ക്യൂ  www.sabarimalaonline.org എന്ന വെബ്സൈറ്റിൽ ബുക്കു ചെയ്യേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

14 വരെ സംസ്ഥാനത്ത് മഴയ്ക്കു സാധ്യത

കോട്ടയം : ജൂലൈ10 മുതൽ 14 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് നേരിയ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ ഒരു ന്യൂന...

കൊവിഡ് കാലത്തെ പിപിഇ കിറ്റിന് 300 ശതമാനം കൂടുതൽ പണം നൽകിയെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം : കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയത്. ഇതിലൂടെ 10.23...
- Advertisment -

Most Popular

- Advertisement -