Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ്‌

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി).കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്‌ഡ്‌ നടത്തുന്നു. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളടക്കം 21 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്.

കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, എ. പത്മകുമാര്‍, എൻ. വാസു, മുരാരി ബാബു,കെപി ശങ്കരദാസ്, എൻ വിജയകുമാർ തുടങ്ങിയവരുടെ വീടുകളിലും ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലും ഓഫിസുകളിലുമായാണ് ഇന്ന് രാവിലെ റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥരെ എത്തിച്ച് വിപുലമായ റെയ്ഡാണ് നടക്കുന്നത്. സ്വർണക്കൊള്ള കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്താണ് ഇഡി അന്വേഷണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാതിവില തട്ടിപ്പ് : ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് നടപടി.എന്നാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ...

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫത്‌വ(5)യാണ് മരിച്ചത്. ഈ മാസം 13 മുതൽ...
- Advertisment -

Most Popular

- Advertisement -