കൊച്ചി : ശബരിമലയിലെ സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു .അടച്ചിട്ട കോടതി മുറിയിലാണ് കേസ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.എസ്ഐടി തലവൻ എസ്പി എസ് ശശിധരൻ നേരിട്ട് ഹാജരായി. സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു .സർക്കാരിനെയും,ദേവസ്വം ബോർഡിനെയും, ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കി കോടതി സ്വമേധയാ പുതിയ കേസ് രജിസ്റ്റർ ചെയ്തു.
കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും. ശബരിമല സ്വർണക്കൊളളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു.