Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഇഡി സമന്‍സ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ഇഡി സമന്‍സ്. മാര്‍ച്ച് ആദ്യ വാരം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്‍കി.  എറണാകുളത്തെ ഇഡി ഓഫീസില്‍ ഹാജരാകാനാണ്  നിര്‍ദ്ദേശമുള്ളത്.  സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് തന്ത്രി കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം ജയില്‍മോചിതനായത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കുള്ള പങ്ക് തെളിയിക്കാന്‍ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലന്‍സ് കോടതി കേസില്‍ രാജീവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കില്ല. തന്ത്രിക്കെതിരെ തെളിവ് ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി.

കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ തന്ത്രിയുടെ പങ്ക് നേരിട്ട് തെളിയിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എസ്ഐടിക്ക് സാധിച്ചിട്ടില്ല. തന്ത്രിക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനാ വാദം നിലനില്‍ക്കില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി അറിയിച്ചു. ഗൂഢാലോചന വ്യക്തമാക്കുന്ന തെളിവുകളില്ല. ദ്വാരപാലകശില്‍പ പാളികളും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിന്റെ രണ്ടു മഹസ്സറുകളിലും തന്ത്രി ഒപ്പിട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ പശ്ചാത്തലത്തില്‍ ഗൂഢാലോചനാ വാദം എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോര്‍ഡ് എന്തെങ്കിലും ചോദിക്കുമ്പോള്‍ മാത്രമാണ് തനിക്ക് അഭിപ്രായം പറയേണ്ടതുള്ളൂ എന്ന തന്ത്രിയുടെ വാദം കോടതി അംഗീകരിച്ചു. ബോര്‍ഡാണ് വസ്തുക്കളുടെ അറ്റകുറ്റപ്പണിയില്‍ തീരുമാനം എടുക്കേണ്ട്. തന്ത്രിക്ക് അതില്‍ ഒരു ചുമതലയുമില്ല. പൂജാവിധികള്‍ ഉള്‍പ്പെടെയുള്ള താന്ത്രികവിധികളില്‍ മാത്രമാണ് ചുമതല. ഇക്കാര്യം ദേവസ്വം മാന്വലില്‍ വ്യക്തമാണെന്നും കോടതി സൂചിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതൊടൊപ്പം ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും, ഒഡിഷയിൽ 147 അംഗ നിയമസഭയിലെ...

തിരുവല്ലയിലെ ഭൂപ്രകൃതിക്ക് അനുസൃതമായി റോഡുകൾ നിർമ്മിക്കും : മന്ത്രി മുഹമ്മദ് റിയാസ്

തിരുവല്ല : തിരുവല്ലയിലെ  ഭൂപ്രകൃതിക്ക് അനുസൃതമായി റോഡുകൾ നിർമ്മിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.  തിരുവല്ല നിയോജക മണ്ഡലത്തിലെ കടപ്ര - വീയപുരം റോഡിൻറെ നിർമ്മാണ ഉദ്ഘാടനം നിരണം പഞ്ചായത്ത് മുക്കിലും കാഞ്ഞിരത്തുംമൂട് - ...
- Advertisment -

Most Popular

- Advertisement -