കൊച്ചി : ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശം.എസ്ഐടിയുടെ രണ്ടാംഘട്ട അന്വേഷണ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിർദേശം .ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്ക് എസ്ഐടി അന്വേഷിക്കണം.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ കൂടുതൽ സ്വാതന്ത്ര്യം നൽകിയത് ആരാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.എസ്ഐടി പിടിച്ചെടുത്ത ദേവസ്വം ബോർഡിന്റെ മിനിട്സിൽ പോലും ക്രമക്കേടു നടന്നുവെന്നും കോടതി വിമർശിച്ചു.എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്താൻ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി.






