പന്തളം: ഈ വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം.വൈഷ്ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക
പന്തളം നടുവിലേ മുറി കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകൾ പൂർണ വർമ – ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ് വർമ. പന്തളം വടക്കേടത്തു കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ – പ്രീജ ദമ്പതികളുടെ മകളാണ് വൈഷ്ണവി
ഇന്ന് ഉച്ചക്കു ശേഷം തിരുവാഭരണ മാളികയുടെ മുൻവശത്തുനിന്നും കെട്ടുനിറച്ച് വലിയകോയിക്കൽ ക്ഷേത്ര ദർശന ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പമാണ് ശബരിമലക്ക് ഇരുവരും യാത്ര തിരിക്കുക. ഋഷികേശ് വർമ ശബരിമല മേൽശാന്തിയെയും വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. തുലാം ഒന്നിനാണ് നറുക്കെടുപ്പ്.