Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsനിറപുത്തരി ആഘോഷത്തിനായി...

നിറപുത്തരി ആഘോഷത്തിനായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ശബരിമല നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഞായറാഴ്ച തുറക്കും. നാളെ വൈകിട്ട് 5ന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. 12 ന് പുലർച്ചെ 5.30 നും 6 .45 നും ഇടയിലാണ് നിറപുത്തരി ആഘോഷം. നിറപുത്തരി ആഘോഷത്തിനായി ഭക്തർ ജില്ലക്ക് അകത്തും പുറത്തുമായി വിവിധയിടങ്ങളിൽ നെൽകൃഷി ചെയ്തിരുന്നു.

ഇവ കൊയ്ത് കറ്റകളാക്കി ഇരുമുടിക്കെട്ടിനൊപ്പം ഭക്തർ ഞായറാഴ്ച സന്നിധാനത്ത് എത്തി  പതിനെട്ടാം പടിക്കു താഴെ സമർപ്പിക്കും. തുടർന്ന് തന്ത്രിയും മേൽശാന്തിയും തീർത്ഥം തളിച്ച് ശുദ്ധി വരുത്തി വാദ്യമേളങ്ങളോടെ കിഴക്കേ മണ്ഡപത്തിലേക്ക് സ്വികരിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അംഗങ്ങളായ ജി സുന്ദരേശൻ, എ അജികുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. നെൽകതിരുകൾ പൂജിച്ച ശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.

ക്ഷേത്രത്തിലെ പൂജകൾ പൂർത്തിയാക്കി 12 ന് രാത്രിയിൽ  ഹരിവരാസനം പാടി നട അടയ്ക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഞ്ചു വയസ്സുകാരനെ മർദിച്ചു : അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്

ആലപ്പുഴ : ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ മർദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസെടുത്തു .കുട്ടിയുടെ മുഖത്തും കഴുത്തിലുമാണ് മുറിവ്. യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരന്റെ ദേഹത്തെ മുറിവുകൾ കണ്ട സ്കൂളിലെ പിടിഎ അംഗത്തിന്റെ...

ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍  ഒരു മണിക്കൂര്‍ വർദ്ധിപ്പിക്കാൻ  തീരുമാനം

ഗുരുവായൂർ: വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍...
- Advertisment -

Most Popular

- Advertisement -