Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം:...

ശബരിമല തീർത്ഥാടനം: ചൊവ്വാഴ്ച്ച എത്തിയത്  മുക്കാൽ ലക്ഷം

ശബരിമല: ശബരിമലയിൽ ചൊവ്വാഴ്ച്ച എത്തിയത് മുക്കാൽ ലക്ഷത്തിനടുത്ത് തീർത്ഥാടകർ.  പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രം 73499 പേരാണ് എത്തിയത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാൽ എണ്ണം ഇനിയും കൂടും. തിങ്കളാഴ്ച്ച പുലർച്ചെ 12 മുതൽ രാത്രി 7 വരെ ഔദ്യോഗിക കണക്കനുസരിച്ച് 80,328 പേരാണ് ദർശനം നടത്തിയതെങ്കിലും എഴിന് ശേഷം എത്തിയവരെ കൂടി പരിഗണിച്ചപ്പോൾ എണ്ണം 96,000 ആയി.

മണ്ഡല-മകരമാസം 17 ദിവസം പിന്നിടുമ്പോൾ ശബരിമല ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 14,20,443 ആയി. ഒരു ദിവസം 1,18,000 പേർ വന്നതാണ് ഈ സീസണിൽ ഇതുവരെ പരമാവധി ആളുകൾ എത്തിയ ദിവസം.

സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം  മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ  പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല :  യുവാവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പന്ത്രണ്ടായിരത്തോളം രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പൊടിയാടി ഐക്കര തെക്കേതിൽ രാജേഷ് കുമാർ...

ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണം : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗത്തില്‍...
- Advertisment -

Most Popular

- Advertisement -