Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaകന്നിമാസ പൂജകൾക്കായി...

കന്നിമാസ പൂജകൾക്കായി ശബരിമല നട 16 ന് തുറക്കും

ശബരിമല : കന്നിമാസ പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രം 16 ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്നു ഭക്തർക്കു ദർശനത്തിന് അവസരം ലഭിക്കും. 17 മുതൽ 21 വരെയാണ് കന്നിമാസ പൂജ. എല്ലാദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി10ന് നട അടയ്ക്കും.

ആഗോള അയ്യപ്പ സംഗമം പ്രമാണിച്ച് 19നും 20നും വെർച്വൽ ക്യൂവിലും സന്നിധാനത്ത് മുറികൾ അനുവദിക്കുന്നതിലും അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ മാസപൂജയ്ക്ക് പ്രതിദിനം 50,000പേർക്കാണ് ദർശനത്തിനുള്ള വെർച്വൽ ക്യു അനുവദിക്കുന്നത്. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ദർശനത്തിനുള്ള സൗകര്യം ദേവസ്വം ബോർഡ് ക്രമീകരിക്കുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബി എസ് എൻ എൽ ‘സർവത്ര’ : വീട്ടിലെ വൈഫൈ ഇനി എല്ലായിടത്തും

തിരുവനന്തപുരം: വീട്ടിലെ ഫൈബർ കണക്ഷനിൽ കിട്ടുന്ന അതിവേഗ ഇന്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനം ബി.എസ്.എൻ.എൽ സംസ്ഥാനത്ത് ആരംഭിക്കുന്നു. ‘സർവത്ര’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതി ടെലികോം രംഗത്തെ...

ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി

കണ്ണൂർ : തടവ് ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി .ഇവിടെ ഏകാന്ത തടവിലാണ് ഇയാളെ പാർപ്പിക്കുക. സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്നാണ് ഗോവിന്ദച്ചാമിയെ...
- Advertisment -

Most Popular

- Advertisement -