Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാല തീർത്ഥാടനത്തിന്...

മണ്ഡലകാല തീർത്ഥാടനത്തിന് ശബരിമല നട നാളെ (ഞായർ) തുറക്കും

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ധർമശാസ്താക്ഷേത്രം നാളെ തുറക്കും. തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ഞായർ വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപത്താൽ ആഴി ജ്വലിപ്പിക്കും. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

6.30-ന് ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും നടക്കും. ഞായറാഴ്ച പൂജകൾ ഇല്ല.

തിങ്കളാഴ്ച പുലർച്ചെ 3 ന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനം തുടങ്ങും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. എൺപത്തിയെട്ട് വയസ്സായിരുന്നു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു.ശ്വാ​സ​കോ​ശ...

പോക്സോ കേസിൽ യുവാവിന് കഠിനതടവും പിഴയും

പത്തനംതിട്ട:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ  3 വർഷം കഠിനതടവിനും  50,000  രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി.  തൃശ്ശൂർ ചാവക്കാട് പുന്നയൂർക്കുളം അണ്ടത്തോട് ചെറായി തേൻ...
- Advertisment -

Most Popular

- Advertisement -