Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല ഉരക്കുഴി...

ശബരിമല ഉരക്കുഴി വെള്ളച്ചാട്ടം : ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്

ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകിയത്.

കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരിൽ പലരും ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്. പാണ്ടിത്താവളത്ത് നിന്നും 400 മീറ്ററിൽ താഴെ മാത്രമകലത്തിലാണ് ഉരക്കുഴി വെള്ളച്ചാട്ടം.

വന്യജീവി സംരക്ഷണ നിയമപ്രകാരം തന്നെ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശമാണിതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.

ഉരക്കുഴി ഭാഗത്തേക്ക് ഭക്തർ കടന്നുപോയി അപകടങ്ങൾ വരുന്നത് ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്.എല്ലാ ദിവസവും സന്ധ്യാസമയം ആകുമ്പോഴേക്കും ആനകൾ കൂട്ടത്തോടെ, കുട്ടികൾ അടക്കം ഈ ഭാഗത്തേക്ക് ഇറങ്ങാറുണ്ട്. കഴിയുന്നതും ഭക്തർ അങ്ങോട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം.

​വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി ചരിഞ്ഞതും വഴുക്കലുള്ളതുമാണ്. ആളുകൾ വീണു കഴിഞ്ഞാൽ ഗുരുതരമായി പരിക്കേൽക്കാൻ സാധ്യതയുണ്ട്‌. തീർഥാടകരുടെ സുരക്ഷയാണ് പ്രധാനമെന്നും നിർദേശം പാലിച്ച് എല്ലാവരും സഹകരിക്കണമെന്നും അരവിന്ദ് ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോജനങ്ങൾക്കൊപ്പം ഓണാഘോഷവും സ്നേഹസംഗമവും

തിരുവല്ല : സമന്വയ മതസൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ അനിക്കാട് അൻപ് വ്യദ്ധസദനത്തിലെ അന്തേവാസികൾ ക്കൊപ്പം ഓണാഘോഷവും, സ്നേഹ സംഗമവും നടത്തി. സ്നേഹസംഗമം മാത്യൂ റ്റി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൻ്റെ വേദനയകറ്റാൻ...

ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി അതീവ​ ​ഗുരുതരാവസ്ഥയിൽ : ആൺസുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി : ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പോക്സോ അതിജീവിതയായ 20 വയസുകാരി അതീവ​ ​ഗുരുതരാവസ്ഥയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്കെതിരേ ബലാത്സം​ഗം, വധശ്രമം എന്നീ കുറ്റങ്ങൾ...
- Advertisment -

Most Popular

- Advertisement -