ശബരിമല : ചിങ്ങമാസ പൂജ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്ര നട നാളെ അടയ്ക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് വൈകിട്ട് സഹസ്രകലശാഭിഷേകവും ഉണ്ടാകും. വൈകിട്ട് നട തുറന്ന ശേഷം സഹസ്രകലശപൂജയും നാളെ ഉച്ചയ്ക്ക് സഹസ്രകലശാഭിഷേകവും നടക്കും.
ഇന്നലെ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയും നടന്നു. പടിപൂജ കണ്ടു തൊഴാൻ വൈകിട്ട് മുതൽ തീർത്ഥാടകരുടെ തിരക്കായിരുന്നു. മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തിലാണ് ഭക്തർ മല കയറിയത്.