തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കളഭ പ്രസാദം ഭക്തജനങ്ങൾക്ക് വിൽപ്പന ആരംഭിച്ചു. കളഭപ്രസാദം ആദ്യമായി പുറത്തിറക്കുന്ന ചടങ്ങ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടന്നു. ക്ഷേത്രഭരണസമിതി അംഗം അവിട്ടം തിരുന്നാൾ ആദിത്യ വർമ്മ ക്ഷേത്രഭരണസമിതി അംഗം കരമന ജയന് ആദ്യ കളഭപ്രസാദം നൽകി വിൽപ്പനക്ക് തുടക്കം കുറിച്ചു.
20ഗ്രാം കളഭത്തിന് 250 രൂപ എന്ന നിരക്കിൽ ഫോട്ടോകൗണ്ടർ മുഖന ഭക്തജനങ്ങൾക്ക് വാങ്ങാവുന്നതാണ്. ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ്.ബി, മാനേജർ ബി.ശ്രീകുമാർ, ക്ഷേത്രം ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.