Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ കളഭാഭിഷേകത്തിനുള്ള...

ശബരിമലയിൽ കളഭാഭിഷേകത്തിനുള്ള ചന്ദനം അരച്ചെടുക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചു.

ശബരിമല : കളഭാഭിഷേകത്തിനുള്ള ചന്ദനം  അരച്ചെടുക്കുന്നതിനുള്ള സംവിധാനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. കളഭാഭിഷേകത്തിനും ഭക്തർക്ക് വിതരണം ചെയ്യുന്നതിനുമുള്ള ചന്ദനമാണ് ഇനി മുതൽ സന്നിധാനത്ത് അരച്ചു വിതരണം ചെയ്യുന്നത്.

നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് ഉപയോഗിച്ചിരുന്നത്. ചന്ദനം അരയ്ക്കുന്ന ഉപകരണം ഒരു ഭക്തൻ വഴിപാടായി സമർപ്പിച്ചതാണ് ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചത്.

മെഷിനിൻ്റെ പ്രവർത്തനോദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിർവഹിച്ചു. ചന്ദനം അരയ്ക്കുന്നതിന് 2 മെഷിനുകളാണ് ലഭിച്ചത്. ദേവസ്വം ബോർഡിന്റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമുട്ടികളാണ് അരയ്ക്കാൻ ഉപയോഗിക്കുന്നത്. ഇത് തീരുന്ന മുറയ്ക്ക് വനം വകുപ്പിൽ നിന്ന് വാങ്ങാനാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ നാളെ മുതൽ ; 52 രാജ്യങ്ങളിൽനിന്നുള്ള 331 സിനിമകൾ

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ആഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആറു...

വയനാട്ടില്‍ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

വയനാട് : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം.നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനുവാണ്‌ (45) കൊല്ലപ്പെട്ടത് .വനാതിര്‍ത്തി മേഖലയിലാണ് സംഭവം .തിങ്കളാഴ്ച വൈകിട്ട് കടയില്‍പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെ വയലിൽ വച്ചാണ്...
- Advertisment -

Most Popular

- Advertisement -