കണ്ണൂർ : ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം.തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.2020 ഫെബ്രുവരി 17നാണ് ഒന്നരവയസ്സുള്ള മകൻ വിയാനെ ശരണ്യ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊന്നത്.കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.






