തിരുവല്ല : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലോക സർപ്പദിനത്തോടനുബന്ധിച്ച് തിരുവല്ല റെയിൽവേ സ്റ്റേഷൻ പരിസരത്ത് സർപ്പ ആപ്പ് പരിചയപ്പെടുത്തി. ജനവാസ മേഖലകളിൽ നിന്നും അപകടകരമായ സാഹചര്യങ്ങളിൽ നിന്നും പാമ്പുകളെ പിടികൂടി പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വനം വകുപ്പിൻറെ നേതൃത്വത്തിൽ 2020 തുടങ്ങിയതാണ് സർപ്പ ആപ്പ്. റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജനങ്ങൾക്ക് വേണ്ട ബോധവൽക്കരണവും നടത്തി.
സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ ബി രാഹുൽ, ഡെപ്യൂട്ടി റേഞ്ചർ ഓഫീസർമാരായ മാരായ പി .ജോൺ,കെ .കെ മനോജ്, സി ജോർജുകുട്ടി, പരിസ്ഥിതി പ്രവർത്തകനായ വി. ഹരിഗോവിന്ദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.