Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsസതീഷ് ചാത്തങ്കേരി...

സതീഷ് ചാത്തങ്കേരി സമസ്ത മേഖലകളിലും സ്വീകാര്യതയുള്ള പൊതു പ്രവർത്തകനായിരുന്നു:  വി.ഡി. സതീശൻ

തിരുവല്ല: താൻ പ്രവർത്തിച്ച എല്ലാ കർമ്മമണ്ഡലങ്ങളിലും സ്വീകാര്യത ലഭിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു സതീഷ് ചാത്തങ്കേരിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സതീഷ് ചാത്തങ്കേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡാനന്തരം കേരളത്തിൽ പൊടുന്നനെ ഉള്ള മരണനിരക്ക് വർദ്ധിച്ചു എന്നും, നിയമസഭയിൽ ഉൾപ്പെടെ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സർക്കാരും ആരോഗ്യ വകുപ്പും ഗൗരവത്തോടെ ഇത് പഠിക്കാനും തയ്യാറാക്കുന്നില്ല എന്ന് വി.ഡി സതീശൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ശ്രീരാമകൃഷണശ്രമം മഠാധിപതി നിർവിണ്ണാനന്ദ സ്വാമിജി, റവ. ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, അഡ്വ. എൻ.ഷൈലാജ്, അഡ്വ.വർഗീസ് മാമ്മൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ജേക്കബ് പി ചെറിയാൻ, ലാലു തോമസ്, അഡ്വ.റെജി തോമസ്, മുനിസിപ്പൽ ചെയർപേഴ്സൺ  അനു ജോർജ്, അഡ്വ. രാജേഷ് ചാത്തങ്കരി, സുരേഷ് ജി. പുത്തൻപുരയ്ക്കൽ, വിശാഖ് വെൺപാല, അഡ്വ. ജോസഫ് നെല്ലാനിക്കൽ, ലിജോ മത്തായി, റെജി ഏബ്രഹാം, ജിജോ ചെറിയാൻ, ജെസ്സി മോഹൻ, അഭിലാഷ് വെട്ടിക്കാടൻ, വിനോദ് കോവൂർ, പി.എം.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 07-11-2024 Karunya Plus KN-546

1st Prize Rs.8,000,000/- PE 305326 (TIRUR) Consolation Prize Rs.8,000/- PA 305326 PB 305326 PC 305326 PD 305326 FP 305326 PG 305326 PH 305326 PJ 305326 PK 305326...

ഷഹബാസിന്റെ കൊലപാതകം : ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ

കോഴിക്കോട് : താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ.സംഘർഷത്തിൽ ഉൾപ്പെട്ട താമരശ്ശേരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കിയേക്കും. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട്...
- Advertisment -

Most Popular

- Advertisement -