Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsസവാക്- ജില്ലാ...

സവാക്- ജില്ലാ കമ്മിറ്റിയുടെ  ഓണാഘോഷവും അനുമോദനവും

തിരുവല്ല: സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും അനുമോദനവും നടത്തി. കേരള സർക്കാർ ഗുരുപൂജ പുരസ്കാര ജേതാവും സവാക് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുദർശനൻ വർണ്ണത്തെ യോഗം ആദരിച്ചു.

സവാക് ജില്ലാ പ്രസിഡൻ്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ച യോഗം തിരുവല്ല ഡവലപ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ. അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം ബൈജു ഏഴുപുന്ന മുഖ്യാഥിതിയായി പങ്കെടുത്തു.

സവാക് സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണ്ണം, സംസ്ഥാന സെക്രട്ടറിമാരായ അജി എം. ചാലാക്കേരി, അഡ്വ. ദിലീപ് ചെറിയനാട്, ജെയ്സി ഹരി, സംസ്ഥാന വൈസ് പ്രസിഡൻ്റ് നെടുമുടി അശോക് കുമാർ, ചലച്ചിത്ര താരം മനോജ് കർത്ത, സ്നേഹകൂട്ടായ്മ ചെയർമാൻ ജയിംസ് മാത്യൂ, ജില്ലാ സെക്രട്ടറി ഷാജി പഴൂർ, ജില്ലാ ട്രഷറാർ ടോം പ്രകാശ്, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി സുജാത കുറ്റൂർ എന്നിവർ പ്രസംഗിച്ചു. ഓണക്കളികളും ഒണപ്പാട്ടും  തുടർന്ന് ഗാനമേളയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് ഷിബില കൊലപാതകം : പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് : കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകത്തിൽ ആക്രമണസമയത്ത് പ്രതി യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരണം. സ്വബോധത്തോടെയാണ് പ്രതി കുറ്റത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.യാസറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം...

കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡിജിപി

തിരുവനന്തപുരം : പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സർക്കുലർ.പ്രതികളുടെ കുറ്റസമ്മതമൊഴി മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നതെന്നും 29ന് ഇറങ്ങിയ പോലീസ് മേധാവിയുടെ സര്‍ക്കുലറിൽ നിർദേശിക്കുന്നു . വാര്‍ത്താ സമ്മേളനം നടത്തി പ്രതികളുടെ...
- Advertisment -

Most Popular

- Advertisement -