Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiമുന്നൂറോളം ശാഖകൾ...

മുന്നൂറോളം ശാഖകൾ തുറക്കാൻ ഒരുങ്ങി എസ്‌ബി‌ഐ

ന്യൂഡൽഹി: വരുന്ന സാമ്പത്തിക വർഷം രാജ്യത്തുടനീളം 200 മുതൽ 300 വരെ ശാഖകൾ തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന് മികച്ച അവസരങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്നും ആ സ്ഥലങ്ങളിൽ ശാഖകൾ തുറക്കാൻ പദ്ധതിയിടുകയാണെന്നും എസ്ബിഐ ചെയർമാൻ സി‌എസ് ഷെട്ടി പറഞ്ഞു.

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി 16,000 ജീവനക്കാരെ നിയമിക്കുമെന്നും എസ്ബിഐ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. 2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, ഓഫീസർമാർ, അസോസിയേറ്റ്മാർ, സബോർഡിനേറ്റ് സ്റ്റാഫ് തസ്തികകളിലായി എസ്‌ബി‌ഐയുടെ ജീവനക്കാരുടെ എണ്ണം 2.36 ലക്ഷമാണ്. മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 28 ശതമാനവും സ്ത്രീ ജീവനക്കാരാണ്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എസ്‌ബി‌ഐയുടെ ജീവനക്കാരുടെ ചെലവ് 11 ശതമാനം വർദ്ധിച്ച് 36,837 കോടിയായി.

ബാങ്ക് അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് ന​ഗരങ്ങളിൽ മാത്രമല്ലാതെ ​ഗ്രാമീണ മേഖലയിലെക്ക് എത്തിക്കാനും എസ്ബിഐ ലക്ഷ്യമിടുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീഢന കേസിൽ സിദ്ദിഖിനെ ചോദ്യം ചെയ്​ത് വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗിക പീഢന കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്​ത് വിട്ടയച്ചു. തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ വച്ചാണ് രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത് .മകൻ ഷഹീൻ...

കോട്ടയത്ത് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് പിക്ക്പ്പ് വാനും സ്ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. മൂലവട്ടം സ്വദേശി പുത്തൻ പറമ്പിൽ മനോജ് (45), ഭാര്യ പ്രസന്ന(38) എന്നിവരാണ് മരിച്ചത്. കോട്ടയം - ചിങ്ങവനം റോഡിൽ...
- Advertisment -

Most Popular

- Advertisement -